Skip to content
തളിപ്പറമ്പ്: മഴൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മഴൂരിലെ പൂഞ്ഞേന്‍ വീട്ടില്‍ വിജയന്-സാവിത്രി ദമ്പതികളുടെ മകന് സജീഷ്(40)ആണ് മരിച്ചത്.
ഇന്നലെ(ആഗസ്റ്റ്-16)വൈകുന്നേരം 4.45 നാണ് താമസിച്ചുവരുന്ന മംഗരയിലെ വാടകവീടിന്റെ അടുക്കളയോട് ചേര്‍ന്ന റൂമിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ കെട്ടറുത്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
മദ്യപാനം മൂലമുള്ള മാനസികവിഷമമാണ് മരണകാരണമെന്നാണ് വിവരം.
ഭാര്യ: സൗമ്യ(മംഗര).
മക്കള്‍: ഷാരോണ്‍, അശ്വന്തിക.
സഹോദരങ്ങള്‍: ശ്രീജിത്ത്, സജിനി.
ശവസംസ്ക്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒന്നിന് മഴൂരില്‍ നടക്കും.