പൊതുസ്ഥലത്തെ മരംമുറിച്ചുനീക്കി റോഡ് നിര്‍മ്മിച്ചതായി പരാതി.

ആലക്കോട്: പൊതുസ്ഥലത്തെ മരം കയ്യേറ്റംനടത്തി മുറിച്ചുമാറ്റി സ്വകാര്യവ്യക്തികള്‍ റോഡ് നിര്‍മ്മിച്ചതായി പരാതി.

ആലക്കോട് പഞ്ചായത്ത് ബസ്റ്റാന്റിന് സമീപത്താണ് കയ്യേറ്റം നടന്നതെന്നും ഇക്കാര്യത്തില്‍ നടപടികല്‍ സ്വീകരിക്കണമെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഞൊണ്ടിമാക്കല്‍ ജില്‍ജു സെബാസ്റ്റ്യന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

കയ്യേറ്റം പൊളിച്ചുനീക്കണമെന്നും മുറിച്ചുനീക്കിയ മരത്തിന്റെ യഥാര്‍ത്ഥവില കണക്കാക്കി മുറിച്ചുമാറ്റിയവരില്‍ നിന്ന് മരത്തിന്റെ വിലയും പിഴയും ഈടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.