ഓട്ടോറിക്ഷക്ക് നേരെ അക്രമം- അഞ്ചുപേര്‍ക്കെതിരെ പരാതി-

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായി പരാതി.

തളിപ്പറമ്പ് പുളിമ്പറമ്പിലെ പുതിയപുരയില്‍ രാജേഷിന്റെ കെ.എല്‍.59 ബി 2370 ഓട്ടോറിക്ഷക്ക് നേരെയാണ് അക്രമം നടന്നത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ ഒരു സംഘം ആളുകളും രാജേഷുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇതിന്റെ പ്രതികാരമായിട്ടാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

ഉനൈസ്, അരുണ്‍, സംഗീത്, അതുല്‍, ഋതികേഷ് എന്നിവരുടെ പേരില്‍ രാജേഷ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.