ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം- ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം,  ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു.


ഇ.എം.എസ്‌ ഭവനപദ്ധതിയില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കാന്‍ സ്ഥലമുടമയായ ആദ്യഭാര്യക്ക് പകരം രണ്ടാം ഭാര്യയുടെ

പേര് വ്യാജമായി നല്‍കിയ ഭര്‍ത്താവിനെ കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചു.

മുയ്യം വരഡൂല്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം അമ്മാനപ്പാറയില്‍ താമസക്കാരനുമായ പി.സതീശനെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ ശിക്ഷിച്ചത്.

2005 ല്‍ തിരുവനന്തപുരം കുടംബകോടതിയില്‍ നിന്നും നിയമപ്രകാരം വിവാഹമോചനം നേടിയ സതീശന്റെയും ഭാര്യ തിരുവനന്തപുരം

സ്വദേശി സി.വി.സുധയുടേയും പേരില്‍ മുയ്യം വരഡൂലില്‍ ഉള്ള സ്ഥലമാണ് ഇപ്പോഴത്തെ ഭാര്യ പ്രീതയുടെ പേരില്‍  തളിപ്പറമ്പ് സബ്

രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സര്‍ക്കാറിലേക്ക്  2011 ല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയത്.

സുധ തന്റെയും രവീന്ദ്രന്റെയും പേരിലുള്ള സ്ഥലം ഭാഗിച്ച് കിട്ടാന്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ഇത് പ്രീതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയതായി മനസിലായത്.

ഇതേതുടര്‍ന്ന് സുധ നല്‍കിയപരാതിയിലാണ് രവീന്ദ്രനെ ശിക്ഷിച്ചത്. രണ്ടാം ഭാര്യ പ്രീതയെ കോടതി വെറുതെവിട്ടു.