സര്‍ക്കാര്‍ അറിയിപ്പുകള്-(18-2-2022)
ലെവല്‍ക്രോസ് അടച്ചിടും

ദേശീയപാതബീച്ച് റോഡില്‍ തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 233ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി 20 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ 24ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
അനധികൃത വയറിങ്ങ് പ്രവൃത്തി: നിയമ നടപടി സ്വീകരിക്കും
കേരള ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡില്‍ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവര്‍ അനധികൃതമായി വയറിങ്ങ് പ്രവൃത്തികള്‍ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന കോണ്ട്രാക്ടര്മാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും ഇത്തരം കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
വിവാഹാഭാസത്തിനെതിരെ ബഹുജന കൂട്ടായ്മ: ജില്ലാതല ഉദ്ഘാടനം 20 ന്
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവാഹാഭാസത്തിനെതിരെയുളള ബഹുജന കൂട്ടായ്മയുടെയും പ്രതിജ്ഞ ചടങ്ങിന്റെയും ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 20 ന് വൈകിട്ട് 4.30 ന് തലശ്ശേരി എസ് എന്‍ പുരം ശ്രീനാരായണ വായനശാലയില്‍ കാരായി രാജന് നിര്‍വഹിക്കും. സജീവ് മാറോളി മുഖ്യാതിഥിയാകും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന് മഠത്തില്‍ അധ്യക്ഷനാകും.
ടെണ്ടര്‍
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് ബാന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2700357.
കൊയ്യം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2261300, 9947509710.
കോട്ടയം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 25ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
