കണ്ണൂര്‍ റൂറല്‍ പോലീസ്-എല്ലാ ഓഫീസുകളും തളിപ്പറമ്പിലേക്ക്-

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസിന്റെ ഓഫീസുകളെല്ലാം തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി.

റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഒഴികെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ തളിപ്പറമ്പ് പോലീസ്

സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ പഴയ ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പോലീസ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ക്യു.എം.സ്‌റ്റോര്‍, ഡ്യൂട്ടി ഓഫീസ്, എ.സി.ഓഫീസ്, ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പ്, ആര്‍മര്‍ വര്‍ക്ക്‌ഷോപ്പ്, ബെല്‍ ഓഫ് ആംസ്, ബി.ഡി.ഡി.എസ് ഓഫീസ് എന്നിവയാണ് തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

റൂറല്‍ വനിതാസെല്‍ രണ്ട്മാസം മുമ്പ് തന്നെ തളിപ്പറമ്പില്‍ ആരംഭിച്ചിരുന്നു.

റുറല്‍ പോലീസ് മേധാവിയുടെ ഓഫീസും അടുത്തുതന്നെ തളിപ്പറമ്പിലെക്ക് മാറ്റുമെന്നാണ് വിവരം.

മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പരിയാരം പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നസമയത്ത് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.