അഡ്വ.സക്കരിയ്യ വീണ്ടും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്-എം.എന്‍ സംയുക്ത കമ്മറ്റി പ്രസിഡന്റായോക്കും-
തളിപ്പറമ്പ്: അഡ്വ.സക്കരിയ്യ കായക്കൂല്‍ വീണ്ടും കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തു.

ഒരുമാസത്തെ ലീവിന് ആവശ്യപ്പെട്ടതുപ്രകാരം അഡ്വ.ടി.ആര് മോഹന്‍ദാസിനാണ് ഈസ്റ്റ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നത്.
നേരത്തെയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ടൗണ്‍, ഈസ്റ്റ് മണ്ഡലങ്ങള്‍ രൂപീകരിച്ചത്.
അത് വീണ്ടും സംയോജിപ്പിച്ച് ഒറ്റ കമ്മറ്റിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് സക്കരിയ്യയുടെ ചുമതല മോഹന്‍ദാസിന് നല്‍കിയിരുന്നതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ പറഞ്ഞിരുന്നു.
സക്കരിയ്യയുടെ ചുമതല കല്ലിങ്കീല്‍ വിഭാഗക്കാരനായ നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജിന് നല്കാന് ഒരുവിഭാഗം ശ്രമിച്ചിരുന്നുെവലങ്കിലും അത് നിരാകരിച്ചാണ് ഡി.സി.സി മോഹന്‍ദാസിന് തന്നെ ചുമതല നല്‍കിയത്.
രണ്ട് മണ്ഡലം കമ്മറ്റികളും വീണ്ടും സംയോജിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറിയും മുതിര്‍ന്ന നേതാവുമായ
എം.എന്‍.പൂമംഗലത്തെ പ്രസിഡന്റാക്കുന്നതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് വീണ്ടും സക്കരിയ്യക്ക് തന്നെ ചുമതല നല്‍കിയതെന്നാണ് സൂചന.
അടുത്ത് തന്നെ പുതിയ സംയുക്തമണ്ഡലം കമ്മറ്റി നിലവില്‍ വരുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
