ബസ് സമരം കോംപ്ലിമെന്റായി- നാളെ മുതല്‍ ഓടും
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും.

ഇന്ന് രാവിലെ എട്ട് മുതല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.
ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പില്‍ വെച്ച് ഫാത്തിമ, ഓണിക്സ് ബസ് ജീവനക്കാര്‍ക്കാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്.
ബക്കളത്തെ കിഷോര്‍, മുണ്ടേരിയിലെ മിഥുന് എന്നിവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാര്‍ പണിമുടക്കിയത്.
സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കണ്ടാലറിയാവു്നന 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞയാഴ്ച്ച സമാനമായി നടന്ന സംഭവത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബു, എസ്.ഐ രൂപ മധുസൂതനന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പോലീസ് പയ്യന്നൂര്‍ കോളേജിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് തൊഴിലാളികള്‍.
പോലീസും തഹസില്‍ദാരും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒടുവില്‍ ഇന്ന് രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ജീവനക്കാര്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
സമരത്തേതുടര്ന്ന് കെ.എസ്.ആര്.ടി.സി. ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസ് നടത്തിയിരുന്നു.
