മാരക മയക്കുമരുന്നുകളുമായി കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നുകളുമായി കൊയിലാണ്ടി സ്വദേശി എക്‌സൈസിന്റെ പിടിയില്‍; മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന കാറും പിടിച്ചെടുത്തു.

കൊയിലാണ്ടി തുറയൂര്‍ നടക്കല്‍ വീട്ടില്‍ സൂലൈമാന്റെ മകന്‍ എന്‍. സുഹൈല്‍(25)നെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജിജില്‍കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ബല്ലാര്‍ഡ് റോഡ് മൂന്നാംപീടികയില്‍ വെച്ചാണ് കെ.എല്‍.10 എ.കെ. 2483 ടൊയോട്ട എറ്റിയോസ് കാറില്‍ കടത്തിക്കൊണ്ടുവന്ന .0335 ഗ്രാം എല്‍.എസ്.ഡി, 15.37 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ ഇയാളില്‍ നിന്ന് പിടികൂടിയത്.

മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, 1000 രൂപ എന്നിവയും പിടിച്ചെടുത്തു. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ സി.വി.ദിലീപില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തില്‍ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.വിജയന്‍, കെ.സി.ഷിബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി.പുരുഷോത്തമന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പങ്കജാക്ഷന്‍, ഇ.സുജിത്ത, എം.പ്രവീണ്‍, ഒ.വി.ഷിബു എന്നിവരും ഉണ്ടായിരുന്നു.