അവര്‍ പാര്‍ട്ടി ഓഫീസിന് പുറത്ത്–സി.പി.എമ്മിനൊപ്പം ചേര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് നടുവില്‍ മണ്ഡലം കമ്മറ്റി ഓഫീസില്‍ വിലക്ക്-
നടുവില്‍: സി.പി.എമ്മിനൊപ്പം ചെര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറാനായില്ല.

നടുവില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കടുതല്‍ സങ്കീര്‍ണ്ണമാകുന്നു.
ബുധനാഴ്ച ചേര്‍ന്ന ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരാനാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ നടുവിലെയും
കരുവന്‍ചാലിലെയും മണ്ഡലം കമ്മിറ്റികള്‍ തല്ക്കാലം ചേരേണ്ടതില്ല എന്ന് ബ്ലോക്ക് പ്രസിഡണ്ട് പറഞ്ഞിരുന്നു.
എങ്കിലും നടുവില്‍ മണ്ഡലം കമ്മിറ്റി ഈ നിര്‍ദ്ദേശത്തിന് വിരുദ്ധമായി യോഗം വിളിച്ചു ചേര്‍ത്തു.
കഴിഞ്ഞ 15 മാസമായി സി.പിഎം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി ഓഫിസില്‍ കയറ്റാനാകില്ല എന്ന നിലപാടിലായിരുന്നു കമ്മിറ്റിയംഗങ്ങള്‍.
കോണ്‍ഗ്രസ്സില്‍ ഡി.സി.സി തിരിച്ചെടുത്ത പഞ്ചായത്തംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നുവെങ്കിലും ഓഫീസിന് പുറത്ത് നില്‍ക്കാനെ കഴിഞ്ഞുള്ളു.
ജനുവരി 21 ന് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയവരെ മണ്ഡലം കമ്മിറ്റി അറിയാതെ തിരിച്ചെടുത്ത നടപടി തിരുത്തണമെന്നാവിശ്യപ്പെട്ട് ഏകകണ്ഠമായി പാസ്സാക്കി
നല്കിയ പ്രമേയത്തിന്‍മേല്‍ പ്രിതികരിക്കാത്ത മേല്‍കമ്മിറ്റികളുടെ തിരുമാനങ്ങള്‍ അറിയിക്കാന്‍ മാത്രമായി മണ്ഡലം കമ്മിറ്റികളുടെ ആവശ്യമില്ല എന്നായിരുന്നു കമ്മിറ്റി നിലപാട്.
ബേബി യോടൊപ്പം പാര്‍ട്ടി വിട്ട ചില ഭാരവാഹികള്‍ യോഗത്തിന് വന്നത് ചെറിയ വാക്കേറ്റം ഉണ്ടാക്കി എങ്കിലും സംഘര്‍ഷങ്ങളിലേക്ക് പോകാതെ കമ്മിറ്റി യോഗം ചേരാതെ പിരിച്ചുവിടേണ്ടി വന്നു.
പാര്‍ട്ടി കീഴ്ഘടകങ്ങളുടെ നിലപാടുകള്‍ക്കെതിരായി ഡി.സിസി ഏകപക്ഷികമായി എടുത്ത നിലപാട് യു ഡി എഫ് ശക്തികേന്ദ്രമായ നടുവില്‍ പഞ്ചായത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
യോഗം വിളിച്ച് ചേര്‍ക്കരുത് എന്ന് ബ്ലോക്ക് പ്രസിഡണ്ടിന്റെ നിര്‍ദ്ദേശം ലംഘിച്ച് കമ്മിറ്റി യോഗം ചിലരെ മാത്രം അറിയിച്ച് യോഗം ചേരുന്നതറിഞ്ഞ് ബ്ലോക്ക് മണ്ഡലം ബൂത്ത് ഭാരവാഹികള്‍ യോഗത്തിനെത്തിയിരുന്നു
. കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പി.പി.രാഘവന്‍, പി.പി.അജയന്‍, ബാബു കിഴക്കേപ്പറമ്പില്‍, വിന്‍സന്റ് പല്ലാട്ട് സെബാസ്റ്റ്യന്‍ കുടക്കച്ചിറക്കുന്നേല്‍, ത്രേസ്യാമ്മ ജോസഫ്, ജേക്കബ് പാണംകുഴി,
റെജിമോന്‍ പടിഞ്ഞാറെ ആനിശ്ശേരി, ജോര്‍ജ് നെല്ലുവേലില്‍ ബിന്ദു ബാലന്‍, കെ.വി മുരളിധരന്‍, ടി.പി മാധവന്‍ ഷാജി മുതിരമല തുടങ്ങിയവരൊക്കെയോഗത്തിനെത്തിയിരുന്നു.
