ഇ.പി. ബാലകൃഷ്ണന് സപ്തതി ആഘോഷം-ഏപ്രില്‍ 3 ന് കണ്ടോത്ത്.
പയ്യന്നൂര്‍: പയ്യന്നൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിറഞ്ഞ് നില്ക്കുന്ന ഇ.പി. ബാലകൃഷ്ണന്റെ സപ്തതി ആഘോഷം ഏപ്രില്‍ 3 ന് ഞായറാഴ്ച കണ്ടോത്ത് വെച്ച് വിവിധ

പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകരായ സുഹൃത്തുക്കളും,അഡ്വ.ഷാഹൂല്‍ ഹമീദ് ഫൗണ്ടേഷനും.
രാവിലെ 9.30ന് കാസര്‍ഗോഡ് ജില്ലാ കൗണ്‍സിലിന്റെ പ്രഥമ ചെയര്മാന് അഡ്വ. എം.സി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും കണ്ണൂര്‍ എം.എല്‍.എയുമായ കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
സ്വാമി കൃഷ്ണാനന്ദ ഭാരതി ഭദ്രദീപം തെളിക്കും. ഒരു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളായ രാജ് മോഹന്‍ ഉണ്ണിത്താന്, ടി.ഐ. മധുസൂദനന്, കെ.വി.ലളിത എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഇ.പി.ബാലകൃഷ്ണന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനം കണക്കിലെടുത്ത് രാഷ്ട്രീയം, കല, സംസ്കാരം, പാരിസ്ഥിതികം, ഗ്രാമോദയം തുടങ്ങിയ മേഖലകളിലെ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
സപ്തതി ആഘോഷത്തിന് തിളക്കം കൂട്ടി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുപത് ആളുകളെ സപ്തതി വൃക്ഷം നല്കി ആദരിക്കുന്ന മാതൃകാപരമായ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരം 6 മണിക്ക് കുട്ടമത്ത് ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലോടെ പരിപാടി സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
