19 ലിറ്റര്‍ മദ്യം- 4 പേര്‍ എക്‌സൈസ് പിടിയില്‍-

തളിപ്പറമ്പ്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച സംഭവത്തില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് 4 പേരെ പിടികൂടി, 19 ലിറ്റര്‍ കേരളാ ബിവറേജസ് കോര്‍പറേഷന്‍ മദ്യം പിടിച്ചെടുത്തു.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് കുപ്പം മംഗലശ്ശേരി റോഡരികില്‍ വെച്ച് 5 ലിറ്റര്‍ KSBC വിദേശമദ്യം സഹിതം

പട്ടുവം മംഗലശ്ശേരി കയ്യംകൊട്ട് ഹൗസില്‍ കെ.രാഘവന്‍(65)നെയും കുപ്പം വൈര്യാംകോട്ടത്തുവെച്ച് 4 ലിറ്റര്‍ മദ്യം സഹിതം ചാക്യാര്‍വീട്ടില്‍ സി.ബാലനേയും പിടികൂടി. പ്രിവന്റീവ് ഓഫീസര്‍

ടി.വി.കമലാക്ഷന്റെ നേതൃത്വത്തില്‍ കുപ്പം തലോറ റോഡരികില്‍ വെച്ച് 5 ലിറ്റര്‍ KSBC വിദേശമദ്യം സഹിതം വൈര്യം കോട്ടം ആനച്ചേരി വീട്ടില്‍ എം.വി.ബാലന്‍(63) എന്നയാളെയും തളിപ്പറമ്പ്

റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ചേര്‍ന്ന് ചിറവക്കില്‍ വെച്ച് 5 ലിറ്റര്‍ വിദേശമദ്യം സഹിതം കുറ്റിയേരി വെള്ളാവിലെ നയന വീട്ടില്‍

എന്‍.വി.വേണുഗോപാലന്‍(61)എന്നയാളെയും പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്‍, സിവില്‍ എക്‌സൈസ്

ഓഫീസര്‍മാരായ പി.പി.രജിരാഗ്, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, ഉല്ലാസ് ജോസ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും റെയിഡുകളില്‍ പങ്കെടുത്തു.