കുളം അറ്റാച്ച്ഡ് റോഡ്–കുഞ്ഞരയാല്‍ TO കാക്കാഞ്ചാല്‍- കടന്നുവരൂ കടന്നുവരൂൂൂൂൂൂൂൂ
തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ നിന്ന് പരക്കെ ചോര്‍ച്ച.

ഇത് തളിപ്പറമ്പ് നഗരസഭയിലെ 20,22 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കുഞ്ഞരയാല്‍-കാക്കാഞ്ചാല്‍ റോഡിന്റെ അവസ്ഥയാണ്.
റോഡിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും അടിയിലിട്ട കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഉറവപോലെ വന്നുകൊണ്ടിരിക്കയാണ്.
ഏതാണ്ട് അരകിലോമീറ്ററിലേറെ വരുന്ന ഭാഗത്ത് റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധത്തിലാണിപ്പോള്‍. റോഡുമില്ല, കുടിവെള്ളവുമില്ല എന്ന സ്ഥിതിയിലാണ് നാട്ടുകാര്‍.
നിരവധി തവണ അറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ കെ.നബീസാബീവിയും സി.പി.മനോജും പറയുന്നു.
ഈ ഭാഗത്ത് റോഡിലിട്ട പൈപ്പ് മുഴുവന്‍ തകര്‍ന്നുകിടക്കുന്നതാണ് ഇത്തരത്തില്‍ വെള്ളം റോഡില്‍ ഉറവയായിവരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുഴുവന്‍പൈപ്പും മാറ്റിയാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ.
വരള്‍ച്ച കൂടി രൂക്ഷമായ സമയത്ത് വെള്ളം മുഴുവന്‍ റോഡില്‍ പരന്നുകിടക്കുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്ത് ചെളിയഭിഷേകം നടത്തുകയുമാണ്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി തുടരുന്ന ഈ ദു:സ്ഥിതിക്ക് അടിയന്തിര പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ
സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
