സില്‍വര്‍ലൈന്‍ വേണ്ടേ വേണ്ട-സി.എംപി
പിലാത്തറ:ജനജീവിതത്തിന് ഭീഷണിയും പ്രകൃതിക്ക് വലിയ രീതിയില്‍ ആഘാതവുമാവുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.എം.പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി.പി.എമ്മിന് വലിയ രീതിയില്‍ കമ്മീഷന് പറ്റാനുള്ള പദ്ധതിയാണിതെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ രവീന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.എ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
സി.എം.പി സംസ്ഥാന അസി.സെക്രട്ടറി സി.എ അജീര്‍ സംഘടന റിപ്പോര്‍ട്ടും സുധീഷ് കടന്നപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ ജോ:സെക്രട്ടറി ബി.സജിത്ത്ലാല്‍, കാരിച്ചി ശശീന്ദ്രന് എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി.
ചടങ്ങില്‍ യു.എ.ഇ മാധ്യമ പ്രവര്ത്തകന് ഇ.ടി പ്രകാശന് ഉപഹാരം നല്കി ആദരിച്ചു.
സി.എ.ജോണ്‍ (സെക്രട്ടറി) സി.ശിവദാസന്‍, കെ.സി.ശ്രീധരന് (ജോ:സെക്രട്ടറിമാര്‍)എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.