പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മെയ്-12 ന്
തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മെയ് 12 ന് മാങ്ങാട് ലക്സോട്ടിക്ക കണ്വെന്ഷന് സെന്ററില്‍ നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ലഹരി വിരുദ്ധ സെമിനാര്‍, വനിതാ സംഗമം, കുട്ടികളുടെ ക്യാമ്പ്, ഫുട്ബോള്‍ മത്സരം, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റുകള്‍, സാഹിത്യ സംവാദ സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കും.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം തളിപ്പറമ്പ് ഡി.വൈ.എസ.പി ടി.കെ.രത്നകുമാര്‍ നിര്‍വ്വഹിച്ചു.
സംഘാടക സമിതി ചെയര്മാന് ശോഭന്‍ബാബു അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന്, കെ പി എ സംസ്ഥാന ജോ.സെക്രട്ടറി പ്രദീപന് മമ്പലം,
കെ പി ഒ എ കണ്ണൂര്‍ സിറ്റി ജില്ലാ സെക്രടറി എന്‍.പി.കൃഷ്ണന്, കെ പി എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.കെ.ജയേഷ്,
എസ്.ഐ സജീവന്, റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, പ്രസിഡണ്ട് എം.കെ.സാഹിദ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.സി.രതീഷ് സ്വാഗതവും കെ.സജീഷ് നന്ദിയും പറഞ്ഞു.
