സീതിസാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു.
തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു.

പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എന്‍.സി.ജംഷീറലി ഹുദവി കീഴിശ്ശേരി സീതിസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ മണ്ഡലം ഭാരവാഹികളായ സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.മുസ്തഫഹാജി, കെ.വി.അബൂബക്കര്‍ഹാജി, അബൂബക്കര്‍ വായാട്, സമദ് കടമ്പേരി,
ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീര്‍ മയ്യില്‍, ഫൈസല്‍ ചെറുകുന്നോന്‍ മണ്ഡലം ഭാരവാഹികളായ ഓലിയന്‍ ജാഫര്‍, ഷംസുദ്ദീന് കുറ്റിയാട്ടൂര്‍, ടി.പി.കരീം മാസ്റ്റര്‍, സലാം കമ്പില്‍, ഉസ്മാന് കൊമ്മച്ചി, എന്‍.യു.ഉമ്മര്‍കുട്ടി, ഷബീര്‍ അള്ളാംകുളം,
പി.പി.മുഹമ്മദ് നിസാര്‍, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.വി.സത്താര്‍, പി.എ.ഇര്ഫാന്, സയീദ് പന്നിയൂര്‍, അഷ്റഫ് ബപ്പു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഉനൈസ് എരുവാട്ടി നന്ദിയും പറഞ്ഞു.
