ജോണ്‍പോള്‍ ഇനി ഓര്‍മ്മയ്ക്കായി————

 

കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍(71) നിര്യാതനായി.

ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അറുപത്തിരണ്ടോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്.

ഐ.വി.ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗത്തെത്തിയത്.

കമലിന്റെ പ്രണ.മീനുകളുടെ കടലാണ് അവസാന ചിത്രം.

ഭരതന്റെ ചാമരം, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പുവേ ചുവന്നപൂവേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ സിനിമകളുടെ രചയിതാവാണ്.

1991 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ഭൂമിക എം.ജി.സോമനോടൊപ്പം ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്തു.