കൈതപ്രത്ത് ക്ലബ്ബ് ഉദ്ഘാടനവും കലാസന്ധ്യയും നടന്നു.
കൈതപ്രം: കമ്പിപ്പാലം ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കബ്ബിന്റെ ഉത്ഘാടനവും കലാസന്ധ്യയും വിവിധ കലാപരിപാടികളോടെ നടന്നു.

കടന്നപള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് പ്രശാന്ത് ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ.സുജിത്ത്, പി.വി.ഷൈന, പഴയങ്ങാടി പോലീസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ എം.ഇ.രാജഗോപാലന്‍, ചന്ദേര പോലീസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ പി.നാരായണന്,
ടി.വി.ചന്ദ്രന്, കെ.പി.മുരളീധരന്, ശങ്കരന് കൈതപ്രം എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി മനോജ് കൈതപ്രം സ്വാഗതവും വൈസ് പ്രസിഡന്റ് ടി.വി.അജീഷ് നന്ദിയും പറഞ്ഞു,
തുടര്‍ന്ന് അംഗനവാടി കുട്ടികളുടെ കലാപരിപാടികളും ഫോക്ലോര് അക്കാഡമി അവാര്‍ഡ് ജേതാവ് സനീഷ് വാരീകരയുടെ നേതൃത്വത്തില്‍ നാട്ടറിവ് പാട്ടുകളും നടന്നു.
