വലിയ കാമറയേന്തിയ വലിയ മനസിന്റെ ഉടമ യാത്രയായി
തലശേരി: സ്റ്റുഡിയോ ഓണേഴ്സ് അസോസ്സിയേഷന് സ്ഥാപക നേതാവും AKPA സ്ഥാപക ജില്ലാ കമ്മറ്റി അംഗവും വളരെ കാലം

സജീവമായി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നേതാവുമായ ജോണ്‍ സെബാസ്റ്റിയന് ഡിക്രൂസ്(90) നിര്യാതനായി.
തളിപ്പറമ്പ്, ആലക്കോട്, തലശേരി ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിലൈറ്റ് സ്റ്റുഡിയോകളുടെ സ്ഥാപകനാണ്.
ഭാര്യ ലില്ലി റോഡ്രിംഗ്സ്.
ഏറണാകുളത്ത് ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനി ഓഫീസിന്ന് മുന്നിലുള്ള സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.
ആദ്യകാലത്തെ എല്ലാ സമരങ്ങളിലും സംസ്ഥാന-ജില്ലാ സമ്മേളനങ്ങളിലും സജീവമായിരുന്നു.
സംസ്ക്കാരം വൈകീട്ട് 4 മണിക്ക് തലശ്ശേരിയില്‍.
എഴുപതുകളില്‍ തളിപ്പറമ്പിലെ ഏറ്റവും തിരക്കേറിയ ഫോട്ടോഗ്രാഫറായിരുന്നു.
ഗ്രൂപ്പ് ഫോട്ടോകളും മറ്റും എടുക്കുന്നതിന് വലിയ പെട്ടിപോലുള്ള ഫീല്‍ഡ് കാമറയുമായി എത്തുന്ന ഡിക്രൂസ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു.
ദീര്‍ഘകാലം തളിപ്പറമ്പ് മിഷന് സ്കൂളിന് പിറകില്‍ ഇന്നത്തെ ന്യൂബസാര്‍ പ്രദേശത്തായിരുന്നു താമസം.
