കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
പിലാത്തറ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം.
ഇന്നലെ വൈകുന്നേരം മുന്നരയോടെ ദേശീയപാതയില്‍ പീരക്കാംതടത്തിലായിരുന്നു അപകടം.
പരിക്കേറ്റ മാട്ടൂല്‍ സ്വദേശികളായ താഹിറ(45), ഷഫീക്ക്(35), റംലത്ത്(40) എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.