പഴയങ്ങാടി പാലം നാളെ ( നവംബര്‍ 19 ) തുറന്നുകൊടുക്കും.
പഴയങ്ങാടി: അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബര്‍ 19
ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു.
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എം എല്‍ എ നേരിട്ട് വിലയിരുത്തി.
എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തിക്കായി കഴിഞ്ഞമാസം ഒക്ടോബര്‍ 25-നാണ് പാലത്തില്‍
ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയത് പാലത്തിലെ ഏഴ് എക്‌സ്പാന്‍ഷന്‍ ജോയിന്റുകളാണ് മാറ്റി സ്ഥാപിച്ചത്.
ഒരു മാസമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും നേരത്തെ തന്നെ പ്രവര്‍ത്തി പൂര്‍ത്തികരിക്കാന്‍ സാധിച്ചു.