തെരുവുനായ ഭീകരത-യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

മുഴപ്പിലങ്ങാട്: ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടമായ ഈ നാട്ടിൽ ഇന്നലെയും തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നത് ഭരണ കൂടത്തിൻ്റെ നിഷ്ക്രിയത്തം കാരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സിക്രട്ടറി എം.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

അടിക്കടിയുണ്ടാകുന്ന ദാരുണ സംഭവങ്ങൾ ജനങ്ങളെയാകെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു. അക്രമകാരികളായ തെരുവ് നായകളെ കൊന്നിട്ടായാലും ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്നും റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു.

ഷക്കീർ മൗവ്വഞ്ചേരി, സത്യൻ വണ്ടിച്ചാലിൽ, കെ.സുരേഷ്, ഷാക്കീർ ആഡൂർ, സനോജ് പലേരി, റയീസ് പാച്ചാക്കര, സി.ദാസൻ എന്നിവർ പ്രസംഗിച്ചു. എൻ.പി.ചന്ദ്രദാസ്, സി.ഒ.രാജേഷ്, പി.ടി.സനിൽകുമാർ, എ.കെ.ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നല്കി. കഴിഞ്ഞ ആഴ്ച തെരുവ് നായകളുടെ അക്രമത്തിൽ ജീവൻ പൊലിഞ്ഞ നിഹാലിൻ്റെ പിതാവ് നൗഷാദ് ഉപരോധ സമര വേദിയിലെത്തിയിരുന്നു.

ഉപരോധ സമരക്കാർ പഞ്ചായത്ത് തുറക്കാൻ അനുവദിച്ചില്ല. സ്ഥലത്ത് കനത്ത പോലീസ് സംഘം വിന്യസിച്ചിരുന്നു.