20 വര്‍ഷങ്ങള്‍ പിന്നിട്ട് തളിപ്പറമ്പ് അക്ഷയ കേന്ദ്രം
തളിപ്പറമ്പ്: തളിപ്പറമ്പ് അക്ഷയ കേന്ദ്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം സന്തോഷ് കീഴാറ്റൂരിനോപ്പം ആഘോഷിച്ചു.
സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും സാധരണക്കാര്‍ക്ക് സാധ്യമാക്കിയ അക്ഷയ പദ്ധതിയും 20 വര്‍ഷം പിന്നിടുന്നു.
ഗവണ്മെന്റിന്റെ വിവിധ ആവശ്യങ്ങളും അപേക്ഷകളും പൊതുജനങ്ങള്‍ക്ക് വളരെ കൃത്യതയോടും സുതാര്യതയോടും അക്ഷയ സെന്ററില്‍ നിന്ന് നല്‍കുന്നതായി ബന്ധപ്പെട്ടര്‍ അറിയിച്ചു.
കേരള സംഗീത നാടക അക്കാദമി അംഗം ആയി ചുമതലയേറ്റ സന്തോഷ് കീഴാറ്റൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
അദ്ദേഹത്തിന് അക്ഷയയുടെ ഉപഹാരം നല്‍കി ആദരിച്ചു.
കെ.എസ്.റിയാസ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷഫീഖ് മുഹമ്മദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.