ആന്തൂരില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും പ്രാധാന്യം
ആന്തൂര്‍: ആന്തൂര്‍ നഗരസഭ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും മുന്‍ഗണന.
ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങളാണ് ഇന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലിനജല നിര്‍മാര്‍ജനത്തിനായി 4.7 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും അമ്മയും കുഞ്ഞും ആശുപത്രി പരസരത്തും ആരംഭിക്കും.
വൈസ് ചെയര്‍പേഴ്‌സന്‍ വി. സതീദേവിയാണ് ബജറ്റ് അവതരിപ്പിച്ചത്.
മറ്റ് പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
കമ്യൂണിറ്റി സാനിറ്ററി ഇന്‍സിനേറ്റര്‍ – 30 ലക്ഷം, ഷീ ടര്‍ഫ് – 50ലക്ഷം, ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 42ലക്ഷം, ഭവന റിപ്പേര്‍ -56ലക്ഷം, വനിത ഫിറ്റ്‌നസ് സെന്റര്‍ 30 ലക്ഷം, റോഡ് റിപ്പേര്‍ 5.6 കോടി, അംഗന്‍വാടി പോഷകാഹാരം 50 ലക്ഷം, നെല്‍കൃഷി വികസനം -50 ലക്ഷം, റിംഗ് കമ്പോസ്റ്റ്-18 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് 1.5 കോടി, മോറാഴ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് നവീകരണം 50 ലക്ഷം, പുന്നക്കുളങ്ങര കുറ്റിയില്‍ കുളം നവീകരണം 60 ലക്ഷം, സ്ട്രീറ്റ് ലൈറ്റ് 30 ലക്ഷം, നഗരസഭാ ലൈബ്രറി 30 ലക്ഷം.
മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 6268010428 കോടി വരവും 475508000 രൂപ ചെലവും 151292428 കോടി നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്.
ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
കെ.വി. പ്രേമരാജന്‍, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരന്‍, കെ.പി. ഉണ്ണികൃഷ്ണന്‍, സി.പി.മുഹാസ്, ഇ.അഞ്ജന, സി.ബാലകൃഷ്ണന്‍, ടി.കെ.വി.നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി പി.എന്‍. അനീഷ് സ്വാഗതം പറഞ്ഞു.