കാര്‍ തടഞ്ഞ് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മധ്യവസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചുഴലി ചാലില്‍വയലിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ജാഫറിനെ(50) മര്‍ദ്ദിച്ചതിനാണ് കെ.സി.അമീര്‍, റുഫൈദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്.

ഇക്കഴിഞ്ഞ 5 ന് ഉച്ചക്ക് 1.30 ന് കാക്കാത്തോട് രാജരാജേശ്വരക്ഷേത്രം റോഡില്‍ വെച്ചായിരുന്നു സംഭവം.

ജാഫര്‍ ഓടിച്ചിരുന്ന കെ.എല്‍.-58 എസ്-3935 കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചതായാണ് പരാതി.

അമീറിനോട് 40,000 രൂപ നല്‍കി വാടകയ്ക്ക് എടുത്ത കാര്‍ തിരികെ ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരിച്ചാവശ്യപ്പെട്ടതിന്റെ വിരോധമാണേ്രത മര്‍ദ്ദനത്തിന് കാരണം.