അജ്മലിന്റെ പേരില്‍ കഞ്ചാവ് കേസ്.

തളിപ്പറമ്പ്: കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെതിരെ കേസ്.

വായാട് തിരുവട്ടൂരിലെ തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.അജ്മലിന്റെ(20) പേരിലാണ് കേസ്.

ഇന്നലെ രാത്രി 8.25 ന് ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ വെയിംഗ് ബ്രിഡ്ജ് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുവെച്ച് എസ്.ഐ ദിനേശന്‍ കൊതേരിയാണ് 7 ഗ്രാം കഞ്ചാവ് സഹിതം അജ്മലിനെ പിടികൂടിയത്.