മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ചു.
നടുവില്‍: മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു.
നടുവിലിലെ തങ്കമണി, മകന്‍ പ്രവീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
നേന്ത്രവട്ടത്തെ കണിയാന്‍ തടത്തില്‍ കെ.യു.കുമാരിക്കാണ്(56)മര്‍ദ്ദനമേറ്റത്.
ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം നടന്നത്.
കുമാരിയുടെ മകന്റെപള്ളിത്തട്ടിലെ രാജീവ് ഭവന്‍ നഗറില്‍ വെച്ച് പ്രവീഷ് മകനെ കയ്യേറ്റം ചെയ്യുന്നത് തടഞ്ഞ കുമാരിയെ
തള്ളിത്താഴെയിട്ടപ്പോള്‍ എഴുന്നേല്‍ക്കുന്നതിനിടെ തങ്കമണി തൂമ്പയുടെ പിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.