പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം
ചാണോക്കുണ്ട്: പാരിഷ്ഹാള്‍ നടത്തിപ്പുകാരന്റെ അച്ഛനെ പള്ളിയിലെ കൈക്കാരനാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ്.
ചാണോക്കുണ്ടിലെ പുളിച്ചമാക്കല്‍ ടോണി ജോസിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഏപ്രില്‍-4 ന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കരുണാപുരം സെന്റ് ജൂഡ് പള്ളിയുടെ പാരിഷ് ഹാള്‍ വരാന്തയില്‍ വെച്ചാണ് ചാണോക്കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ ഡൊമിനിക്കിന്(38)മര്‍ദ്ദനമേറ്റത്.
കൈകൊണ്ട് മൂക്കിനിടിച്ച പ്രതി ചായക്കലം കൊണ്ട് തലക്കടിക്കുകയും സ്റ്റീല്‍ ഗ്ലാസ് കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായിപരാതിയുണ്ട്.