വായ്പ കൊടുത്ത പണം തികികെ ചോദിച്ചതിന് തേങ്ങകൊണ്ട് മര്‍ദ്ദനം.
ചിറ്റാരിക്കാല്‍: വായ്പകൊടുത്ത പണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ശില്‍പ്പിയും ആര്‍ട്ടിസ്റ്റുമായ യുവാവിനെ തേങ്ങകൊണ്ട് മര്‍ദ്ദിച്ചതായി പരാതി.
ചിറ്റാരിക്കാല്‍ മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യക്കാണ്(42) മര്‍ദ്ദനമേറ്റത്.
ഷിജോയോട് ഒന്നരവര്‍ഷം മുമ്പ് വായ്പ വാങ്ങിയ 61,500 രൂപ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് മാര്‍ച്ച് -19 ന് വൈകുന്നേരം മൂന്നരക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ആയന്നൂര്‍ അരിമ്പയിലെ സെബാസ്റ്റ്യന്‍ എന്ന തങ്കച്ചനും രണ്ട് മക്കളും ചേര്‍ന്ന് ഷിജോയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തേങ്ങകൊണ്ട് തലയിലും നെഞ്ചത്തും മാരകമായി മര്‍ദ്ദനമേറ്റ ഷിജോ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ചിറ്റാരിക്കാല്‍ പോലീസ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു.