കുട്ടാപ്പി തിരിച്ചടിച്ചു-ഭാര്യാ മാതാവിനെ ആക്രമിച്ചു-പോലീസ് കേസെടുത്തു.

മാതമംഗലം: ഭാര്യാമാതാവിനെ ആക്രമിച്ചതിന് മരുമകനെതിരെ കേസ്.

മാതമംഗലം പേരൂലിലെ അടുക്കാടന്‍ വീട്ടില്‍ കൂട്ടാപ്പിയുടെ(36)പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.

പേരൂലിലെ എ.സിന്ധുവിന്റെ(41)പരാതിയിലാണ് കേസ്. വീട്ടില്‍ വടിയുമായി അതിക്രമിച്ചുകടന്ന കുട്ടാപ്പി സിന്ധുവിനെ ആക്രമിക്കുകയും മാക്‌സി വലിച്ചുകീറി മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.

സിന്ധുവിന്റെ മകളെ കുട്ടാപ്പി പ്രേമിച്ച് വിവാഹം ചെയ്തതിന് ഭര്‍ത്താവും സുഹൃത്തുക്കളും തിങ്കളാഴ്ച്ച കുട്ടാപ്പിയുടെ വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിക്കുകയും അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഇട്ടമ്മല്‍ പവിത്രനും സുഹൃത്ത് വിനോദും വധശ്രമക്കേസില്‍ റിമാന്‍ഡിലാണ്.

ഇതിന് പ്രതികാരമായാണ് കുട്ടാപ്പി ഭാര്യാമാതാവിനെ ആക്രമിച്ചത്.