ധനശ്രീ ജ്വല്ലറിയുടമ രവീന്ദ്രന്റെ ഭാര്യ പുഷ്പവല്ലി നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് പയ്യാമ്പലത്ത്. തളിപ്പറമ്പ്: ഹൈവേയിലെ മറീന ഷോപ്പിംഗ് സെന്ററിലെ ധനശ്രീ ജ്വല്ലറി ഉടമ രവീന്ദ്രന്റെ ഭാര്യ കെ.പുഷ്പവല്ലി(ലത-60) നിര്യാതയായി.  കൂത്തുപറമ്പ് മാനഞ്ചേരിയിലെ പരേതരായ അച്ചുതന്‍,നാണി ദമ്പതികളുടെ മകളാണ്. മക്കള്‍: ധനശ്രീ, ദിവ്യശ്രീ, കാവ്യശ്രീ. മരുമകന്‍: അജയ് … Read More

രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജിനകത്ത് യോഗം ചേര്‍ന്നു- രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജില്‍ യോഗം ചേര്‍ന്ന് അച്ചടക്കലംഘനം നടത്തിയതിന് രണ്ട് എസ്.എഫ് ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്തു. അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ … Read More

കോവിഡ്19: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ പുതിയ വിവരങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യവ്യാപക കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 179.72 കോടി ഡോസ് വാക്‌സിന്‍-രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 42,219പേര്‍. (ചികിത്സയിലുള്ളത് 0.10 ശതമാനം പേര്‍) രോഗമുക്തി നിരക്ക് 98.70 %. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,208 പേര്‍ സുഖം … Read More

ആത്മഹത്യക്ക് ശ്രമിച്ച നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു-

പരിയാരം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇവരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് … Read More

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സി.പി.എം ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം കണ്ണൂരില്‍ വിളിച്ചുചേര്‍ക്കണം-സി.വി.ദയാനനന്ദന്‍-

  കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. ഇതര കക്ഷികളെ ഒന്നിപ്പിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണമെന്ന് രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സി.വി.ദയാനന്ദന്‍. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് … Read More

പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പി.ഐ.ബി ആദരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന മാധ്യമശില്‍പശാലയില്‍ വെച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പയ്യന്നൂരിലെ മുതിര്‍ന്ന   മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. എം.ജഗന്നിവാസിനെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരും സി.ബാലകൃഷ്ണനെ പി.ഐ.ബി അഡീണല്‍ ഡയരക്ടര്‍ ജനറല്‍ വിവി.പണനിച്ചാമിയും ഷാളണിയിച്ചു. പി.ഐ.ബി കൊച്ചി യൂണിറ്റ് ഡയരക്ടര്‍ രശ്മിറോജ … Read More

പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.

പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ബ്രാഞ്ച് (പി.ഐ.ബി) മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇന്റര്‍നാഷണലില്‍ ജില്ല കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് … Read More

പുതിയകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമാവുന്നു-കെ.ബിജുമോന്‍

കരിമ്പം: പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമായി വരികയാണെന്നും, ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും സി.പി.എം തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി അംഗം കെ.ബിജുമോന്‍. കരിമ്പം അള്ളാംകുളം ബ്രാഞ്ച് കമ്മറ്റി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച … Read More

കള്ളത്തോക്കും തിരകളും പിടികൂടി-തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂരില്‍വെച്ച് കള്ളത്തോക്കും അഞ്ച് തിരകളും പോലീസ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് തോക്കുംതിരകളും  പിടികൂടിയത്. കുറുമാത്തൂര്‍ കരിയില്‍ ഹൗസില്‍ കെ.സുമേഷിനെയാണ്(32) അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ കെ.കെ.പ്രമോദ്, അഷറഫ്, സി.പി.ഒ ജിജു … Read More