ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-ഭൈമീകാമുകന്‍മാരായി നിരവധിപേര്‍–രംഗത്ത്

തളിപ്പറമ്പ്: ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ച ഒഴിവില്‍ ഡയരക്ടറാവാന്‍ നിരവധിപേര്‍ രംഗത്ത്. നേരത്തെ മരണപ്പെട്ട പൊട്യാമ്പി ദാമോദരന്റെ ഒഴിവില്‍ കെ.എന്‍.അഷറഫിനെ നിയമിച്ചിരുന്നു. തളിപ്പറമ്പിലെ പ്രമുഖ സമുദായമായ പത്മശാലിയ വിഭാഗത്തില്‍ പെടുന്ന ദാമോദരന്റെ ഒഴിവില്‍ … Read More

കപ്പണത്തട്ട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് കപ്പണത്തട്ട് അംഗന്‍വാടി കെട്ടിടം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ രൂപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍. ഗോപാലന്‍ മാസ്റ്റര്‍, ടോണ വിന്‍സെന്റ്, ടി.പി … Read More

ഔഷധത്തോട്ടം നിര്‍മ്മിച്ചുനല്‍കി-41 ഇനം ഔഷധചെടികള്‍

പരിയാരം:  ചെറുതാഴം ആയുര്‍വേദ ആശുപത്രിയില്‍ ഔഷധതോട്ടം നിര്‍മ്മിച്ച് നല്‍കി. തലക്കോടത്ത് ഉണര്‍വ്വ് സ്വാശ്രയ സംഘമാണ് ഔഷധത്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്. മണ്ടൂരില്‍ ആശുപത്രി പരിസരത്തെ നാല് സെന്റ് ഭൂമിയില്‍ ബ്രഹ്മി, വയമ്പ്, ചെറുചീര, കറ്റാര്‍വാഴ, നിലവേപ്പ്, മുറികൂടി, ചെറുനാരകം, തുളസി, അയ്യപ്പന, ശതാവരി, … Read More

നിയമസഭയും ഗ്രാമസഭയും ചര്‍ച്ചചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും.സി.പി.ജോണ്‍-

എറണാകുളം: നിയമസഭയും ഗ്രാമസഭയും ചര്‍ച്ച ചെയ്യാതെ സില്‍വര്‍ലൈന്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ സി. എം. പി ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി പി ജോണ്‍. കെ.എസ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മറവില്‍ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന … Read More

കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍. മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പസംഗമം, പൂജ പുഷ്‌പോദ്യാനം, നക്ഷത്രവനം, ഔഷധസസ്യതോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയുടെ ഭാഗമായി കണ്ണൂര്‍ജില്ല … Read More

സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. ജില്ലയിലെ … Read More

നാണക്കേടായില്ലേ—മാനക്കേടായില്ലേ—മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

പെരളശേരി: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് എ.വി ഷീബയുടെയും സെക്രട്ടറി … Read More

13 പേര്‍ പോലീസ് പിടിയില്‍—എസ്.ഡി.പി.ഐ-ബി.ജെ.പി സംസ്ഥാന നേതാക്കളുടെ കൊലപാതകം പോലീസ് ജാഗ്രതയില്‍-

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി. നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 13 പേര്‍ പേര്‍ കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയും ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും … Read More

ബി.ജെ.പി.ജാതി ചോദിക്കും-ജാതിരേഖപ്പെടുത്താന്‍ എക്‌സല്‍ ഷീറ്റില്‍ പ്രത്യേക കോളം-

കൊല്ലം: ഭാരവാഹികളെ തീരുമാനിക്കാനുള്ള നിര്‍ദ്ദേശക ഷീറ്റില്‍ ജാതി ചോദിച്ചു, ബി.ജെ.പിയില് പുതിയ വിവാദം. ഭാരവാഹികളെ തീരുമാനിച്ച് അറിയിക്കാനായി ബി.ജെ.പി. സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്‌സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് … Read More

രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ ചോരക്കളി–

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു, ആലപ്പുഴയില്‍ ചോരക്കളി. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ … Read More