കണ്ണൂര്‍ വിമാനത്താവള സുരക്ഷ: മോക്ഡ്രില്‍ നടത്തി

കണ്ണൂര്‍: വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു മോക് ഡ്രില്‍. രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു. യാത്രാ ബസിനെ … Read More

കരട് സംക്ഷിപ്ത വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കണം: രാഷ്ട്രീയ പാര്‍ട്ടികള്‍

കണ്ണൂര്‍: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ വ്യാപകമായ അപാകതകള്‍ കടന്നുകൂടിയതായും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ ബിജു പ്രഭാകര്‍ മുമ്പാകെ ആവശ്യപ്പെട്ടു. നിലവിലെ പട്ടിക റദ്ദാക്കി പുതിയ … Read More

എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക—-പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

കണ്ണൂര്‍: മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.  എലി, പട്ടി, … Read More

ചുരുളിക്കെതിരെ ഉറഞ്ഞുതുള്ളുന്നതിന് മുമ്പ് ചായം എന്ന സിനിമയെക്കുറിച്ച് അറിയണം

കരിമ്പം.കെ.പി.രാജീവന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയാണ് ഇപ്പോള്‍ വിവാദതൊഴിലാളികളുടെ ഇര. യൂട്യൂബ് സദാചാരവാദികള്‍ സിനിമക്കെതിരെ ഉറഞ്ഞുതുള്ളി തളരുകയാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക  പൈതൃകവും തനിമയും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഇവര്‍ സൗകര്യംപോലെ എടുത്ത് ഉപയോഗിക്കുന്നുണ്ട്. നാട്തന്നെ നശിച്ചുപോകുകയാണോ എന്ന് … Read More

കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം-പി.കെ.മധുസൂതതന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍-

പരിയാരം:കടന്നപ്പള്ളി ശ്രീ വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ പുതിയ ട്രസ്റ്റി ബോര്‍ഡ് ചുമതലയേറ്റു. ഇന്ന് നടന്ന യോഗത്തില്‍ പി.കെ.മധുസൂദനനെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. യോഗത്തില്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ സി.വി.ഗിരീഷ് കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, പി.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, കെ.വി.രാജഗോപാലന്‍, പി.കെ.മധുസൂദനന്‍, എ.വി.രാഘവന്‍ … Read More

എട്ട്പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി-

പയ്യന്നൂര്‍: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് എട്ട്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണ്ണാഭരങ്ങളാണ് കാണാതായതായി പരാതി. കൊറ്റി റെയില്‍വേ സ്‌റ്റേഷനടുത്ത് താമസക്കാരനായ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലെ ടൈലര്‍ പലോറ ഹൗസില്‍ സുരേഷ് ബാബു(48)വിന്റെ വീട്ടിലാണ് … Read More

കോവിഡ് കാലത്ത് ലോകത്തില്‍ ജനതയെ വിലകൂട്ടി ദ്രോഹിച്ചത് മോദിഭരണകൂടം മാത്രം-കാരായി രാജന്‍-

തളിപ്പറമ്പ്: കോവിഡ് കാലത്ത് ലോകത്തൊരിടത്തും ഭരണാധികാരികള്‍ ജനതയെ വിലവര്‍ദ്ധിപ്പിച്ച് പീഢിപ്പിച്ചിട്ടില്ലെന്നും, നരേന്ദ്രമോദിക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂവെന്നും സി.പി.എം.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍. തളിപ്പറമ്പില്‍ സി.പി.എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ … Read More

കണ്ണൂരില്‍ നിന്ന് മറ്റൊരു കുഞ്ഞിക്കഥ; കുഞ്ഞിനെ കിട്ടാനായി അച്ഛന്‍ ബാലാവകാശ കമ്മീഷനില്‍

തളിപ്പറമ്പ്:വ്യക്തമായ ആസൂത്രണത്തോടെ ഭാര്യവീട്ടുകാര്‍ ഭാര്യയേയും കുഞ്ഞിനേയും തന്നില്‍ നിന്നും തട്ടിയെടുത്തുവെന്നാരോപിച്ച് ഭര്‍ത്താവ് ബാലാവകാശ കമ്മീഷനിലും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കും പരാതി നല്‍കി. പ്രസവാനന്തര വിഷാദം ബാധിച്ചിരുന്ന യുവതിയും കുഞ്ഞും മാസങ്ങളായി പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ വീട്ടില്‍ തളച്ചിടപ്പെട്ട നിലയിലാണെന്നും ഇത് ഇരുവരുടെയും … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്ത് രക്തവെറിപൂണ്ട് തെരുവ്‌നായ്ക്കള്‍-

പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രക്തവെറിപൂണ്ട് തെരുവുനായകള്‍ ആശുപത്രിക്കകത്ത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ആശുപത്രിക്കകത്തും പരിസരത്തും കെട്ടിക്കിടന്നതോടെ യാദൃശ്ചികമായി ബാഗുകള്‍ കടിച്ചുമുറിച്ച തെരുവ് നായകള്‍ ഇതില്‍ നിന്ന് രക്തത്തിന്റെ രുചിയറിഞ്ഞതോടെയാണ് കൂട്ടംകൂട്ടമായി ആശുപത്രിക്കകത്ത് കയറിത്തുടങ്ങിയത്. അക്രമാസക്തരാവുന്ന തെരുവ്‌നായകള്‍ ആശുപത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായിരിക്കയാണ്. അടിയന്തിരമായി … Read More

നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂര്‍: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ … Read More