അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം-2024 ജനുവരി-22 ന്-പ്രധാനമന്ത്രിയെ ക്ഷണിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച വിവരം അറിച്ചത്.

ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു എന്നാണ് മോദി കുറിച്ചത്.

ഇന്നത്തെ ദിവസം വളരെ വികാരനിര്‍ഭരമായിരുന്നു.

ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്നെ കാണാനായി വസതിയില്‍ എത്തി. ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് എന്നെ ക്ഷണിച്ചു.

ഞാന്‍ വളരെ അനുഗ്രഹീതനാണ്.

ചരിത്രപരമായ ചടങ്ങിന് സാക്ഷിയാവുക എന്നത് ജീവിതത്തിലെ ഏറ്റവും ഭാഗ്യമായാണ് കണക്കാക്കുന്നത്, നരേന്ദ്ര മോദി പറഞ്ഞു.