അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: അഖില ഭാരത ശ്രീമദ് ഭാഗവതസത്രം സംഘാടക സമിതി ഓഫീസ് പുഴാതി സോമേശ്വരി ക്ഷേത്രത്തിനടുത്ത് കാട്ടാമ്പള്ളി റോഡില്‍ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
ശ്രീമദ്ഭാഗവത മഹാസത്രം വര്‍ക്കിംഗ് ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു.
ചിറക്കല്‍ കോവിലകം സി.കെ.സുരേഷ് വര്‍മ്മ, ജനറല്‍ കണ്‍വീനര്‍ കെ.വി.മുരളിമോഹന്‍, കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍,ധനലക്ഷ്മി ബാങ്ക് മാനേജര്‍ സുരേഷ്, അച്യുതന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
39-ാം അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 2023 ഡിസംബര്‍ മൂന്നു മുതല്‍ 14 വരെ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള ദ്വാരകാപുരിയിലാണ് നടക്കുക.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കെ.സി.വേണുഗോപാലന്‍ എം.പി, ചിറക്കല്‍ കോവിലകം കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി.കെ. രാമവര്‍മ്മ എന്നിവര്‍ രക്ഷാധികാരികളും
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചെയര്‍മാനും കെ.വി.മുരളി മോഹന്‍ ജനറല്‍ കണ്‍വീനറും ഗുരുവായൂര്‍ കിഴിയേടം രാമന്‍ നമ്പൂതിരി ചീഫ് കോര്‍ഡിനേറ്ററുമായ വിപുലമായ സ്വാഗത സംഘമാണ് ചടങ്ങിന് നേതൃത്വം നല്കുന്നത്.