കുപ്രസിദ്ധ മോഷ്ടാവ് ബെണ്ടിച്ചോര്‍ രതീഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി.
വെള്ളരിക്കുണ്ട്: കുപ്രസിദ്ധ മോഷ്ടാവിനെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളരിക്കുണ്ട് പോലീസ്.
പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബെണ്ടിച്ചോര്‍ രതീഷിനെ(67)യാണ് വെള്ളരിക്കുണ്ട് എസ്.ഐ.എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്.
പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് 8500 രൂപ കവര്‍ന്ന മോഷ്ടാവ് പരപ്പയിലെ തന്നെ മലബാര്‍ ഹോട്ടലിലും കവര്‍ച്ച നടത്തിയിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍
എസ് ഐ ജയരാജന്‍, ഗ്രേഡ് എസ് ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.
കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസിലെ പ്രതിയാണ് രതീഷ്.
എറണാകുളം തൃശൂര്‍ ജില്ലകളിലെ നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്.
പ്രതിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പരപ്പ ടൗണില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.
നൂറുകണക്കിനാളുകളാണ് മോഷ്ടാവിനെ കാണാന്‍ ഇവിടെ തടിച്ചുകൂടിയത്.