ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി.

നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അറിയിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചിന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയാണ് ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുന്നത്.