പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊളച്ചേരി: വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കമ്പില്‍ പാട്ടയം ചെര്‍ക്കുന്ന് ഷൈജുപുരം വീട്ടില്‍ ഇ.വി.ഭവത് മാനവ് എന്ന അമ്പാടിയെയാണ്(17) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.
നീലേശ്വരത്തെ ഇ.വി.മനോജ്കുമാറിന്റെയും കമ്പിലെ എം.പി.ഷീബയുടെയും മകനാണ്.
കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
സഹോദരന്‍: ഭവന്‍ കാര്‍ത്തിക്(പോളി ടെക്‌നിക് വിദ്യാര്‍ത്ഥി).
ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം ഒന്നിന് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.