സ്വര്‍ണ്ണത്തിന് വേണ്ടി യുവതിക്ക് ശാരീരിക-മാനസിക പീഡനം : ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.
അഴീക്കോട്: ഭാര്യയുടെ സ്വര്‍ണ്ണം തട്ടിയെടുക്കുകയും ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണത്തിനായി പീഡിപ്പിക്കുകയും ചെയത പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
ചിറക്കല്‍ അലവിലെ വസുന്ധര വീട്ടില്‍ അനുശ്രീ ബാബുരാജിന്റെ(25)പരാതിയിലാണ് കേസ്.
ഭര്‍ത്താവ് അഴീക്കോട് ചാലിലെ കൊമ്പുമുറിയന്‍ വീട്ടില്‍ കെ.ശ്രീജിത്ത്(36), അമ്മ കമല, സഹോദരി സിനി എന്നിവരുടെ പേരിലാണ് കേസ്.
2023 ജനുവരി 7 ന് വിവാഹിതരായി ഭര്‍ത്താവിന്റെ അഴീക്കല്‍ ചാലിലെ വീട്ടില്‍ താമസിക്കവെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.