ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര വി.പി.ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന് പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.

മണ്ഡലം ജന.സെക്രട്ടെറി എ.അശോകന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.നാരായണന്‍, എ.പി.ഗംഗാധരന്‍, എസ്.സി.മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം ജന.സെക്രട്ടറി അഡ്വ.കെ.സി.മധുസൂതനന്‍ സ്വാഗതവും ട്രഷറര്‍ പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഡാലോചനക്ക് എതിരെയുമാണ് പദയാത്ര.

25, 26 തീയതികളില്‍ പദയാത്ര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.