കുറുമാത്തൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി സമ്മേളനം പൊക്കുണ്ട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ഷൗക്കത്തലി പൂമംഗലം അദ്ധ്യക്ഷത വഹിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ഒ.പി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍, പി.സി.എം.അഷ്‌റഫ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഷൗക്കത്തലി പൂമംഗലം- പ്രസിഡന്റ്, നാസര്‍ പന്നിയൂര്‍-ജന. സെക്രട്ടറി, കെ.പി.ശാദുലി-ട്രഷറര്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.പി.താജുദ്ദീന്‍, ടി.കെ.ആരിഫ്, മുസ്തഫ മുയ്യം, സെക്രട്ടറിമാരായി കെ.വി.കെ അയ്യൂബ്, കെ.വി.മുസ്തഫ, മണ്ണന്‍ സുബൈര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ കമ്മറ്റിയെ അഭിനന്ദിച്ചുകൊണ്ട് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.അഹമ്മദ്, STU ജില്ലാ ജന.സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍,
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഷാദ് പുതുക്കണ്ടം, കെ.പി.നൂറുദ്ദീന്‍, ടി.പി. സയ്യിദ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ.കെ.പി.മുജീബ് റഹ്മാന്‍ സ്വാഗതവും നാസര്‍ പന്നിയൂര്‍ നന്ദിയും പറഞ്ഞു.