തളിപ്പറമ്പ് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും തളിപ്പറമ്പ് ഐ.എം.എ ഹാളില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.വി.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനംചെയ്തു.

വാര്‍ഷിക ജനറല്‍ ബോഡിയോഗം കെ.നാരായണന്റെ അദ്ധ്യക്ഷതയില്‍ കെ.വി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി കെ.പ്രജിത്ത് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം.വി.നാരായണന്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

മുന്‍ ഭാരവാഹികളെ അനുമോദിക്കലും 2023 വര്‍ഷത്തെ ഭാരവാഹികളുടെ ചുമതലയേറ്റെടുക്കലും നടന്നു.

പി.വിനോദ്കുമാര്‍ (പ്രസിഡണ്ട്), ഒ.സുരേഷ്ബാബു (വൈസ് പ്രസിഡണ്ട്), വി.എന്‍.രഞ്ജിത്ത്(സെക്രട്ടറി) പി.വി.ബാബു (ജോ.സെക്രട്ടറി), എം.വി.നാരായണന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഓഡിറ്റര്‍മാരായി ടി.വി.ജയകൃഷ്ണന്‍, ഇ.എം.ഹരി എന്നിവരും, കലാവിഭാഗം കണ്‍വീനറായി ജ്യോതിവിനോദും, ജോ.കണ്‍വീനറായി ഷീബ പ്രദീപും ചുമതലയേറ്റു.

അഡ്വ.എം.കെ. വേണുഗോപാല്‍ (വൈസ്‌മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍), വി.പി. മഹേശ്വരന്‍ മാസ്റ്റര്‍ (പ്രത്യുഷ വേദി, തളിപ്പറമ്പ്), പ്രിയഗോപാല്‍ (വൈസ് വുമണ്‍ പ്രസിഡണ്ട്, തളിപ്പറമ്പ് സിറ്റി ക്ലബ്ബ്), എ.അബ്ദുള്ള ഹാജി, പി.വി.രാമചന്ദ്രന്‍, പി.വി. നാരായണന്‍മാസ്റ്റര്‍, കെ.വി.സന്തോഷ്, പത്മിനി ടീച്ചര്‍, ചന്ദ്രികാദേവി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒ.സുരേഷ്ബാബു സ്വാഗതവും, പി.വി.ബാബുനന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.