ബി.ജെ.പി പദയാത്ര ഇന്ന് ഉദ്ഘാടനം-25, 26 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം-ജാഥാ ലീഡര്‍ ചെങ്ങുനി രമേശന്‍.
തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര ഇന്ന്(ജനുവരി-24) ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശനാണ് ജാഥാ ലീഡര്‍
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഡാലോചനക്ക് എതിരെയുമാണ് പദയാത്ര.
വൈകുന്നേരം 5 ന് തളിപ്പറമ്പില്‍ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം വി.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
25 നും 26 നും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന പദയാത്ര 26 ന് വൈകുന്നേരം 5 ന് കുറുമാത്തൂരില്‍ സമാപിക്കും.
25 ന് രാവിലെ 9 ന് പടപ്പേങ്ങാട്, 10 ന് ചപ്പാരപ്പടവ്, 10.30 ന് കൂവേരിക്കടവ്, 11 ന് കാട്ടാമ്പള്ളി, 11.45 ന് രാമപുരം, 1 ന് പൂവ്വം, വൈകുന്നേരം 3 ന് കാഞ്ഞിരങ്ങാട്, 3.45 ന് ചെനയന്നൂര്‍, 4.30 ന് മാവിച്ചേരി, 4.45 ന് കുറ്റ്യേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങല്‍ക്ക് ശേഷം 5.15 ന് സി.പൊയിലില്‍ സമാപിക്കും.
26 ന് രാവിലെ 9 ന് തൃച്ചംബരം, 9.30 ന് മന്ന, 10 ന് ഗവ.ആശുപത്രി, 10.30 ന് ഭ്രാന്തന്‍കുന്ന്, 11 ന് വരഡൂല്‍, 11.30ന് മുയ്യം, 12 ന് പള്ളിവയല്‍, 1 ന് മുണ്ടേരി, 3 ന് ബാവുപ്പറമ്പ്, 4 ന് ചൊറുക്കള എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5 ന് പൊക്കുണ്ടില്‍ സമാപിക്കും.
പി.നാരായണന്‍, ബിജു എളക്കുഴി, എന്‍.ഹരിദാസ്, എ.പി.ഗംഗാധരന്‍ എന്നീ നേതാക്കള്‍ ഉദ്ഘാടന-സമാപന പരിപാടികളില്‍ പങ്കെടുക്കും.