കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ നാളെ കരിദിനാചരണം നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ കരിദിനമാചരിക്കും.

ശമ്പളം ലഭിക്കാത്തതിലും ശബരിമല ഡ്യൂട്ടിനോക്കിയതിന്റെ അലവന്‍സ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിദിനാചരണം.

കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകുന്ന ഡോക്ടര്‍മാര്‍ ഉച്ചക്ക് 12 ന് മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.