രണ്ടിടത്ത് തീപിടുത്തം പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.

തളിപ്പറമ്പ്: എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തം, പത്തേക്കറിലധികം സ്ഥലം കത്തിനശിച്ചു.

ഇന്നലെ വൈകുന്നേരം എളമ്പേരംപാറയിലുണ്ടായ തീപിടുത്തത്തില്‍ പത്തേക്കറോളം സ്ഥലത്തെ പുല്ലുകളും വൃക്ഷങ്ങളും പൂര്‍ണമായി നശിച്ചു.

തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘം അഗ്നിശമനസേനയുടെ വാഹനം സ്ഥലത്തെത്താന്‍ വഴിയില്ലാത്തതിനാല്‍ നടന്നുപോയാണ് മണിക്കൂറുകളോളംസമയമെടുത്ത്‌   തീയണച്ചത്.

കുറുമാത്തൂരില്‍ അരയേക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. പത്തോളം റബ്ബര്‍മരങ്ങളും നശിച്ചിട്ടുണ്ട്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി.പ്രതീഷ്, സി.അവിനേഷ്, കെ.വി. അനൂപ്,
കെ.സജീവന്‍, തോമസ് മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.