28 കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം-മലപ്പുറം സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍.

കണ്ണൂര്‍: 28 പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി കണ്ണൂരില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.

കൊണ്ടോട്ടി ഒളവട്ടൂര്‍ കൊരണ്ടിപ്പറമ്പിലെ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2021 നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിപ്രകാരം 5 കേസുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.