2.200 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

കണ്ണൂര്‍: കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്

കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും കണ്ണൂര്‍ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ പരിസരത്ത് വെച്ച് 2.200 കിലോ ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി റോബിയുള്‍ഖാന്‍(24)എന്നയാള്‍ പിടിയിലായത്.

കണ്ണൂര്‍ ഭാഗത്തു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാവെന്ന് എക്‌സൈസ് പറഞ്ഞു.

തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് കേസ് കണ്ണൂര്‍ സ്‌ക്വാഡ് ഓഫീസില്‍ ഓഫീസില്‍ 20(b)(ii) Bof NDPS Act 1985 പ്രകാരം NDPS Cr. No.5/24 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ JFCM-l കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര NDPS കോടതിയില്‍ നടക്കും.

സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍.പി.അബ്ദുല്‍ നാസര്‍, പി.കെ.അനില്‍കുമാര്‍, കെ.സി.ഷിബു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)ടി.ഖാലിദ്, ഇ.സുജിത്ത്, കെ.വി.ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ.ഷാന്‍ എക്‌സൈസ് ഡ്രൈവര്‍ സോല്‍ദേവ് എന്നിവരും ഉണ്ടായിരുന്നു.