കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ കരിമ്പം ചവനപ്പുഴ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ കരിമ്പം ചവനപ്പുഴ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍.

ചവനപ്പുഴ ശിഫ മഹലില്‍ അബ്ദുല്‍റഷീദിന്റെ മകന്‍ മുഹമ്മദ് ഷാനിദ്(26)നെ ഇന്ന് പുലര്‍ച്ചെ 12.15 ന് തളിപ്പറമ്പ്  സഹകരണ ആശുപത്രിക്ക് സമീപത്തെ പൊതുറോഡില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ജൂനിയര്‍ എസ്.ഐ അസ്ബര്‍ബാബു, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ചവനപ്പുഴ കീലത്ത് പുതിയ പുരയില്‍ വീട്ടില്‍ അബ്ദുള്‍സലാമിന്റെ മകന്‍ വി.പി.മുഹമ്മദ്ഷാന്‍(24)നെ കരിമ്പം ഇ.ടി.സിക്ക് സമീപത്തെ പൊതുറോഡില്‍ വെച്ചാണ് രാത്രി 11.15 ന് പോലീസ് സംഘം പിടികൂടിയത്.

ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.