ആലക്കോട്: കഞ്ചാവ് ബീഡിവലിച്ച സംഭവത്തില്‍ ആലക്കോട് പോലീസ് രണ്ട് യുവാക്കളുടെ പേരില്‍ കേസെടുത്തു.
വെള്ളാട് കാവുംകുടിയിലെ ദാരപ്പന്‍കുന്ന് കാട്ടോംപറമ്പില്‍ വീട്ടില്‍ ടോമിയുടെ മകന്‍ ജിതിന്‍ ടോമി(24)യെ 6 ന് രാത്രി 10.05 ന് കാവുംകുടി ജോസ് സ്‌റ്റോറിന് സമീപത്തെ പൊതുറോഡില്‍ വെച്ചും
കാവുംകുടി ദാരപ്പന്‍കുന്നിലെ കുഴിത്തോട്ടിയില്‍ വീട്ടില്‍ റോയിയുടെ മകന്‍ ആല്‍ബിന്‍ റോയിയെ(24)രാത്രി 9.15 ന് ഒറ്റത്തൈ റോഡിലെ ആക്രിക്കടക്ക് സമീപത്തുവെച്ചുമാണ് പോലീസ് പിടികൂടിയത്.
എസ്.ഐ എന്‍.ജെ.ജോസ്, ഗ്രേഡ് എ.എസ്.ഐ മുനീര്‍, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരാണ് പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നത്.