600 ഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

കുറ്റ്യേരി മാവിച്ചേരിയിലെ മലവിളയന്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ എം.ജോഷിയെയാണ്(40) തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂവ്വം ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ജോഷി പിടിയിലായത്.

കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

റെയിഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, ഇ.എച്ചഫെമിന്‍, ടി.വി.വിജിത്ത് എന്നിവരും ഉണ്ടായിരുന്നു.